
ചാവട്ട് നവപ്രഭ അംഗന്‍വാടിയില്‍ 1984 മുതല്‍ ഹെല്‍പ്പര്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീമതി കെ.എം.ദേവകിയ്ക്ക് വെല്‍ഫെയര്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ മോഹനന്‍ വടക്കയില്‍ ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി. വെല്‍ഫെയര്‍കമ്മിറ്റി വൈസ് പ്രസിഡണ്ട് എ.വി.നാരായണന്‍ അധ്യക്ഷനായിരുന്നു. എന്‍.കെ.രാഘവന്‍ മാസ്റ്റര്‍, വി.സുനില്‍, സഞ്ജയ് കൊഴുക്കല്ലൂര്‍, എം.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍, എം. ദിവാകരന്‍ നായര്‍, കെ.കെ.മൊയ്തീന്‍ മാസ്റ്റര്‍, വേണു കീര്‍ത്തനം, രാജീവന്‍ ആയടത്തില്‍, എം.സരോജിനി ടീച്ചര്‍, എന്‍.ആര്‍ ശാന്തകുമാരി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കണ്‍വീനര്‍ എന്‍.കെ ബാലകൃഷ്ണന്‍ സ്വാഗതവും വര്‍ക്കര്‍ സി.കെ.വസന്ത നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗന്‍വാടി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ