പാലിയേറ്റീവ് കെയര്‍ പരിശീലന കേമ്പ് നടത്തി
ചാവട്ട് കനിവ് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച പാലിയേറ്റീവ് കെയര്‍ പരിശീലന ക്ലാസ് മേപ്പയൂര്‍ പാലിയേറ്റീവ് കെയര്‍ സെന്റര് ജനറല്‍ സെക്രട്ടറി എം.എം.കരുണാകരന്‍ മാസ്റ്റര് ഉദ്ഘാടനം ചെയ്തു. കനിവ് ട്രഷറര്‍ സി.ഇ.അഷ്റഫ് അധ്യക്ഷനായിരുന്നു. അബ്ദുള്‍ ലത്തിഫ് കൊണ്ടോട്ടി ക്ലാസെടുത്തു. എം.കെ.അബ്ദുറഹിമാന്‍, ജയരാജന്‍ വടക്കയില്‍, കെ.എം.ശങ്കരന്‍, പുതുമ കുഞ്ഞമ്മദ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കണ്‍വീനര്‍ കെ.കെ.മുനീര് സ്വാഗതവും ജോ.കണ്‍വീനര്‍ സുമുനാസ് .പി നന്ദിയും പറഞ്ഞു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ