യാത്രയയപ്പു നല്‍കി
ചാവട്ട് നവപ്രഭ അംഗന്‍വാടിയില്‍ 1984 മുതല്‍ ഹെല്‍പ്പര്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീമതി കെ.എം.ദേവകിയ്ക്ക് വെല്‍ഫെയര്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ മോഹനന്‍ വടക്കയില്‍ ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി. വെല്‍ഫെയര്‍കമ്മിറ്റി വൈസ് പ്രസിഡണ്ട് എ.വി.നാരായണന്‍ അധ്യക്ഷനായിരുന്നു. എന്‍.കെ.രാഘവന്‍ മാസ്റ്റര്‍, വി.സുനില്‍, സഞ്ജയ് കൊഴുക്കല്ലൂര്‍, എം.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍, എം. ദിവാകരന്‍ നായര്‍, കെ.കെ.മൊയ്തീന്‍ മാസ്റ്റര്‍, വേണു കീര്‍ത്തനം, രാജീവന്‍ ആയടത്തില്‍, എം.സരോജിനി ടീച്ചര്‍, എന്‍.ആര്‍ ശാന്തകുമാരി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കണ്‍വീനര്‍ എന്‍.കെ ബാലകൃഷ്ണന്‍ സ്വാഗതവും വര്‍ക്കര്‍ സി.കെ.വസന്ത നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗന്‍വാടി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.![]() |
| യാത്രയയപ്പു സമ്മേളനം മോഹനന്‍ വടക്കയില്‍ ഉദ്ഘാടനം ചെയ്യുന്നു. |
![]() |
| അധ്യക്ഷന്‍ : എ.വി.നാരായണന്‍ |
![]() |
| അംഗന്‍വാടി വിദ്യാര്‍ത്ഥികള്‍ കലാപരിപാടി അവതരിപ്പിക്കുന്നു. |
Labels:
വാര്‍ത്ത
വിവാഹിതരായി (2010 മാര്‍ച്ച് 06)
ചാവട്ട് വടക്കേ താഴ സ്മിതയും തുറയുര്‍ കിഴക്കാലോല്‍ ബാബുരാജും വിവാഹിതരായി.
Read more...
Labels:
marriage
യുവജന വാരാഘോഷം സമാപിച്ചു.
സര്‍ഗ യുവജന വികസന കേന്ദ്രം സംഘടിപ്പിച്ച യുവജന വാരാഘോഷം സമാപിച്ചു.സമാപന സമ്മേളനം അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു.സുനില്‍.വി.അധ്യക്ഷനായിരുന്നു. സംസ്ഥാന കേരളോത്സവത്തില്‍ കാര്‍ട്ടൂണില്‍ വിജയിയായ രഘുനാഥ് മാമ്പോയില്‍,സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ വിജയിയായ ഹരിശ്രീ.എസ്. എന്നിവരെ അനുമോദിച്ചു . കെ.ടി.രാജന്‍,ഇ.അശോകന്‍ , വി.മുജീബ്,ഭാസ്കരന്‍ കൊഴുക്കല്ലുര്‍,കെ.എം.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.അനില്‍ വടക്കയില്‍ സ്വാഗതവും ഷിജു.കെ.എം നന്ദിയും പറഞ്ഞു. നൃത്തം തിരുവാതിരക്കളി, രാജീവ് മേമുണ്ടയുടെ മാജിക് ഷോ , വിനു കുരുവങ്ങാടും സംഘവും അവതരിച്ച നാടകാവിഷ്കരണം എന്നിവയും അരങ്ങേറി.
Read more...
Labels:
sarga
യുവജനവാരാഘോഷം സമാപനം.
സര്‍ഗ ചാവട്ട്
യുവജനവാരാഘോഷം സമാപനം.
2010 ജനുവരി 19 വൈകുന്നേരം 6 മണി.
സര്‍ഗ സെന്ററില്‍
സര്‍ഗ സെന്ററില്‍
ഉദ്ഘാടനം : ശ്രീമതി .കെ.കെ.ലതിക (എം.എല്‍.എ)
-----------------------------------------------------------
കൈരളി പട്ടുറുമാല്‍ ജേതാവ് അജയ് ഗോപാല്‍
-----------------------------------------------------------
കൈരളി പട്ടുറുമാല്‍ ജേതാവ് അജയ് ഗോപാല്‍
സംസ്ഥാന കേരളോത്സവത്തില്‍ കാര്‍ട്ടൂണില്‍
രണ്ടാം സ്ഥാനം നേടിയ രഘുനാഥ് മാമ്പോയില്‍
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍
രണ്ടാം സ്ഥാനം നേടിയ ഹരിശ്രീ.എസ്.
എന്നിവരെ അനുമോദിക്കുന്നു.
----------------------------------------------------------------------
നൃത്ത നൃത്യങ്ങള്‍
മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ ഫെയിം
ബിനു കുറുവങ്ങാടും സംഘവും അവതരിപ്പിക്കുന്ന
ബിനു കുറുവങ്ങാടും സംഘവും അവതരിപ്പിക്കുന്ന
നാടകാവിഷ്കാരം
രാജീവ് മേമുണ്ട അവതരിപ്പിക്കുന്ന
മാജിക് ഷോ.
Read more...
Labels:
sarga
മോഷണം
ചാവട്ട് മഠത്തില്‍ കുനിയില്‍ മുഹമ്മദ് അഷ്റഫിന്റെ വീട്ടില്‍ മോഷണം. 22 പവന്‍ സ്വര്‍ണവും പതിനായിരത്തിലധികം രൂപയും മോഷണം പോയി.ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ , ഫോരെന്‍സിക് വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.
Read more...
Labels:
news
പാലിയേറ്റീവ് കെയര്‍ പരിശീലന കേമ്പ് നടത്തി
ചാവട്ട് കനിവ് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച പാലിയേറ്റീവ് കെയര്‍ പരിശീലന ക്ലാസ് മേപ്പയൂര്‍ പാലിയേറ്റീവ് കെയര്‍ സെന്റര് ജനറല്‍ സെക്രട്ടറി എം.എം.കരുണാകരന്‍ മാസ്റ്റര് ഉദ്ഘാടനം ചെയ്തു. കനിവ് ട്രഷറര്‍ സി.ഇ.അഷ്റഫ് അധ്യക്ഷനായിരുന്നു. അബ്ദുള്‍ ലത്തിഫ് കൊണ്ടോട്ടി ക്ലാസെടുത്തു. എം.കെ.അബ്ദുറഹിമാന്‍, ജയരാജന്‍ വടക്കയില്‍, കെ.എം.ശങ്കരന്‍, പുതുമ കുഞ്ഞമ്മദ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കണ്‍വീനര്‍ കെ.കെ.മുനീര് സ്വാഗതവും ജോ.കണ്‍വീനര്‍ സുമുനാസ് .പി നന്ദിയും പറഞ്ഞു.
Read more...
Labels:
kanivu
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





